വേനൽ മഴയിൽ നാശനഷ്ടം
1544590
Wednesday, April 23, 2025 1:55 AM IST
ചെറുപുഴ: വേനൽമഴയിൽ ചെറുപുഴയിൽ വീണ്ടും നാശനഷ്ടം. ഇന്നലെ വൈകുന്നേരം നാലരയോടെ ഉണ്ടായ കാറ്റിലും മഴയിലും കോലുവള്ളി, പാണ്ടിക്കടവ്, പാറോത്തുംനീർ എന്നിവിടങ്ങളിൽ നാശ നഷ്ടമുണ്ടായി. വീടുകൾക്കും കൃഷിക്കുമാണ് നാശമുണ്ടായത്.
പാറോത്തുംനീരിലെ കെ.പി. കാർത്ത്യായനിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു.
പാണ്ടിക്കടവിലെ ജാനകിയമ്മയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. കോലു വള്ളിയിലെ വി.വി. ദാമോദരന്റെ കിണറിന് മുകളിലേക്ക് സമീപവാസിയുടെ റബർ ഒടിഞ്ഞ് വീണ് നാശമുണ്ടായി. റബർ, വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളും ഇവിടെ നശിച്ചു.