പുറവയൽ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
1544574
Wednesday, April 23, 2025 1:55 AM IST
ഉളിക്കൽ: പുറവയൽ സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റിനും തിരുകർമങ്ങൾക്കും തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിച്ചു. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാ. ജോർജ് ഇലവുംകുന്നേലും നാളെ രാവിലെ 7.30 ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനക്കും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടും കാർമികത്വം വഹിക്കും.
25ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനക്കും തിരുകർമങ്ങൾക്കും ഫാ. ജിന്റോ ജോർജ് (ഒഎംഎം), 26ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനക്കും തിരുകർമങ്ങൾക്കും മോൺ. മാത്യു ഇളംതുരുത്തിപടവിലും കാർമികത്വം വഹിക്കും. 7.30ന് സൺഡേ സ്കൂളും വിവിധ ഭക്തസംഘടനകളും ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യ. 27ന് രാവിലെ ആറിന് വിശുദ്ധ കുർബാന. ഒന്പതിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്കും നൊവേനക്കും ഫാ. ജോസഫ് പൂവത്തോലിൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, പ്രസുദേന്തി വാഴ്ച, ഊട്ടുനേർച്ച എന്നിവ നടക്കും.