പരിഷത്ത് സമ്മേളനം ഇന്നും നാളെയും ചെറുതാഴത്ത്
1543144
Thursday, April 17, 2025 12:50 AM IST
കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത് 62-ാമത് ജില്ലാ വാർഷിക സമ്മേളനം ഇന്നും നാളെയും ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 300 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ റഡാർ സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് അസ്ഥിരമാകുന്ന കാലാവസ്ഥയും പ്രാദേശിക അതിജീവനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുൻ എംഎൽഎ ടി.വി. രാജേക്ഷ്. എം.വിജിൽ എംഎൽഎ, ഡോ. ശുഭാ ശങ്കർ ചക്രവർത്തി എന്നിവർ പങ്കെടുക്കും. അവധിക്കാലത്ത് കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി -വീട്ടിൽ ഒരു ലബോറട്ടറി - എന്ന പരിഷത്ത് തയാറാക്കുന്ന പുസ്തകത്തിൻറെ കവർ പേജ് പ്രകാശനം ചെയ്യും. ജീവിതശൈലി രോഗങ്ങളിലും മറ്റ് അനുബന്ധ രോഗാതുരത കൊണ്ടും വിഷമിക്കുന്ന കേരള ജനതക്ക് ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കുന്ന-ഭക്ഷണവും ശാസ്ത്രവും - എന്ന സമ്പൂർണ ഗ്രന്ഥത്തിന്റെ രൂപരേഖ സമ്മേളനം ചർച്ച ചെയ്യും.
ഗാർഹിക കടബാധ്യത, ചികിത്സ കടബാധ്യത ഇവ സംബന്ധിച്ച വിഷയങ്ങളിലും ചർച്ച നടക്കും.അന്ധവിശ്വാസ വ്യാപനത്തിനെതിരെയും കപടശാസ്ത്രത്തിനും എതിരെയും ലഹരി വസ്തുക്കൾക്കെതിരെയും നടത്തേണ്ട വിപുലമായ ശാസ്ത്ര പ്രചാരണ പരിപാടികൾ സമ്മേളനത്തിൽ ആസൂത്രണം ചെയ്യും.