അഞ്ചുവയസുകാരി കുഴഞ്ഞുവീണു മരിച്ചു
1542757
Tuesday, April 15, 2025 10:07 PM IST
തലശേരി: വിഷുദിനത്തില്‍ അഞ്ചുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. എരഞ്ഞോളി വടക്കുമ്പാട് നിടുമ്പ്രത്ത് പവിത്രം വീട്ടില്‍ അവനിക അജിത്താണ് മരിച്ചത്. വിഷുദിനത്തില്‍ ഉച്ചയ്ക്ക് 12 ഓടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
അവനികയെ ആദ്യം തലശേരി മിഷന് ആശുപത്രിയിലും തുടര്‍ന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എരഞ്ഞോളി നോര്‍ത്ത് എല്‍പി സ്കൂള്‍ മലാൽ യുകെജി വിദ്യാര്‍ഥിനിയാണ്.
അജിത്ത് (ബഹറിന്‍)-സന്ധ്യ പവിത്രൻ (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തലശേരി നോര്‍ത്ത് ബിആര്‍സി) ദന്പതികളുടെ മകളാണ്. സഹോദരി: ആത്മിക (മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി). തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.