ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം
1542856
Wednesday, April 16, 2025 2:02 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രജുല അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ. ഷബിത, പി.പി. മുഹമ്മദ് നിസാർ, കെ.പി. കദീജ, കൗൺസിലർമാരായ സലീം കൊടിയിൽ, സി.വി. ഗിരീശൻ, എം.പി. സജീറ, ഐസിഡിഎസ് സൂപ്പർ വൈസർ സ്മിത കെ. കുന്നിൽ എന്നിവർ പ്രസംഗിച്ചു.