ഇരിട്ടി സംഗീതസഭ സാംസ്കാരിക സമ്മേളനം നടത്തി
1543143
Thursday, April 17, 2025 12:50 AM IST
ഇരിട്ടി: കത്തോലിക്ക കോൺഗ്രസും എവി അമ്യൂസ്മെന്റും സംയുക്തമായി നടത്തി വരുന്ന അണ്ടർ വാട്ടർ എക്സിബിഷനിൽ ഇരിട്ടി സംഗീതസഭയുമായി സഹകരിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിബിഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ഇരിട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, സംഗീതസഭ ഭാരവാഹികളായ മനോജ്, ജി. ശിവരാമകൃഷ്ണൻ, സി. സുരേഷ് കുമാർ, ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം, എ.കെ. ഹസൻ, "പെണ്ണില്ലം " എഴുത്തുകാരുടെ കൂട്ടായ്മ നയിക്കുന്ന രാജി അരവിന്ദ്, "തിരുത്തു"സിനിമ ഡയറക്റ്റർ ജോഷി വള്ളിത്തല എന്നിവർ പ്രസംഗിച്ചു.
ഷാർജ ബുക്ക് ഫെസ്റ്റിൽ 62 പുസ്തകങ്ങൾ പ്രദർശിപ്പിച്ച "പെണ്ണില്ലം " എഴുത്തിടം കൂട്ടായ്മയിലെ അംഗങ്ങളും, "തിരുത്ത് " സിനിമയുടെ അണിയറ പ്രവർത്തകരുംസംഗീത സഭയുടെ ആദരം ആർച്ച്ബിഷപ്പിൽ നിന്നും എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി.