നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
1542586
Monday, April 14, 2025 1:53 AM IST
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് മേഖലയിൽ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. മേമലയി ലെ ഇടമനാംപൊയ്കയിൽ സത്യന്റെ നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ രണ്ട് കാട്ടുപന്നികളെ യാണ് വെടിവച്ചുകൊന്നത്. ഹോണററി വൈൽഡ് ലൈഫ് വാർഡൻ എന്ന അധികാരമുപയോഗിച്ച് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സി.ടി. അനീഷിന്റെ നിർദേശ പ്രകാരം എംപാനൽ ഷൂട്ടർ ജോബി സെബാസ്റ്റ്യനാണ് വെടിവച്ചു കൊന്നത്.
പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രജീഷ്, അനൂപ്, ഫോറസ്റ്റ് വാച്ചർ ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളുടെ ജഡം മറവു ചെയ്തു. ഇത് നാലാമത്തെ പ്രാവശ്യമാണ് കേളകം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവയ്ക്കുന്നത്.