അവധിക്കാല ബാസ്ക്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
1542857
Wednesday, April 16, 2025 2:02 AM IST
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഹൈസ്കൂളിൽ അവധിക്കാല ബാസ്ക്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. ഏബ്രഹാം, പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ, കെ.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു. മുൻ കായികാധ്യാപകനും പ്രശസ്ത ബാസ്ക്കറ്റ്ബോൾ പരിശീലകനുമായ സണ്ണി ജെയിംസ് പാറമ്പുഴയിലാണു പരിശീലനത്തിനു നേതൃത്വം നൽകുന്നത്. കായികാധ്യാപകൻ രജിത് മാളക്കാരൻ, മുൻ ബാസ്ക്കറ്റ്ബോൾ താരങ്ങൾ എന്നിവരും രാവിലെയും വൈകുന്നേരവുമായി നടത്തുന്ന പരിശീലന പരിപാടിയിൽ സഹകരിക്കുന്നുണ്ട്. വിവിധ സ്കൂളുകളിൽ നിന്നായി 120 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നത്. മേയ് ഒന്നുമുതൽ നീന്തൽ പരിശീലനവും ആരംഭിക്കുന്നുണ്ട്.