ലഹരിക്കെതിരേ ഫുട്ബോൾ മത്സരം
1542592
Monday, April 14, 2025 1:53 AM IST
കണ്ണൂർ: ലഹരിക്കെതിരേയുള്ള ബോധവത്കരണവുമായി ദുബായ് സോക്കർ ഇറ്റാലിയൻ സ്റ്റൈലിന്റെ സഹകരണത്തോടെ കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റിന്റ് ആഭിമുഖ്യത്തിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. എം.ഇ.കെ. നമ്പ്യാർ മെമ്മോറിയൽ ട്രോഫി വേണ്ടി അണ്ടർ 15 ഉത്തര മലബാർ ലെവൻസ് ഫുട്ബോൾ ടൂർണമെന്റ് 16 മുതൽ 18വരെയുള്ള തിയതികളിൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും.
" സേ നോ ടു ഡ്രഗ്സ് ' എന്ന സന്ദേശവുമായി താരങ്ങളും സംഘാടകരും ലഹരിക്കെതിരേയുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യും. 16 ന് വൈകുന്നേരം അഞ്ചിന് കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. പവിത്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ എ.കെ. ശരീഫ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് മുഖ്യഥിതിയാവും. ട്രസ്റ്റ് ചെയർമാൻ പി.വി. സുമൻ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി മൻമോഹൻ സംസാരിക്കും. 18 ന് വൈകുന്നേരം അഞ്ചിന്
സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ടാറ്റാ സ്പോർട്സ് കൺട്രോൾ ബോർഡ് സെക്രട്ടറിയും ടാറ്റാ ട്രസ്റ്റ് പ്രിൻസിപ്പൽ അഡ്വൈസറുമായ ഡോ.രമേശ് നമ്പ്യാർ എന്നിവർ മുഖ്യാതിഥികളാകും.