പ്ലസ് ടു സയൻസ് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി
1543142
Thursday, April 17, 2025 12:50 AM IST
തലശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ് ടു സയൻസ് ബ്ലോക്ക് ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി. റോഷിത് അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ പ്രിൻസി ആന്റണി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ രേഖ, വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, എസ്എസ്ജി അംഗങ്ങളായ മുഹമ്മദലി, ദിനേശൻ മാസ്റ്റർ, ഹയർ സെക്കൻഡറി അധ്യാപിക രഹന നാരായണൻ എന്നിവർ പ്രസംഗിച്ചു.