കനകക്കുന്ന് തീർഥാടന പള്ളിയിൽ തിരുനാൾ നാളെ മുതൽ
1543485
Friday, April 18, 2025 1:06 AM IST
കുടിയാന്മല: കനകക്കുന്ന് കരുണാമയൻ ഇശോയുടെ തീർഥാടന പള്ളിയിൽ ഒമ്പത് ദിവസത്തെ തിരുനാൾ ആഘോഷങ്ങളും നൊവേന സമർപ്പണവും നാളെ മുതൽ 27 വരെ നടക്കും. നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് വികാരി ഫാ. ജെറിൻ പന്തലൂപ്പറമ്പിൽ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നിർവഹിക്കും.
തുടർന്ന് കരുണയുടെ മണിക്കൂർ ആചരണം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. 3.45 ന് ആഘോഷമായ വിശുദ്ധ കുർബാന, വചന പ്രഘോഷണം, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവക്ക് ഫാ.ടോണി കുന്നത്ത് കാർമികത്വം വഹിക്കും.
26 വരെ എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് ഒന്ന് മുതൽ ആരാധന, മധ്യസ്ഥ പ്രാർഥന, ജപമാല, കരുണക്കൊന്ത, കരുണയുടെ മണിക്കൂർ ആചരണം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. ഫാ.ബാബു ജോസഫ് കുടക്കച്ചിറക്കുന്നേൽ, ഫാ.സെബിൻ കുടക്കച്ചിറക്കുന്നേൽ, ഫാ.ജയ്സൺ നരിപ്പാറയിൽ, ഫാ.തോമസ് പയ്യമ്പള്ളിൽ, ഫാ.റിമൽ ചെമ്പനാനിയ്ക്കൽ, ഫാ.ജോസ് മാണിക്കത്താഴെ, ഫാ.റോയിച്ചൻ പിണ്ടമംഗലത്ത്, ഫാ.മാണി മേൽവെട്ടം എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
25 ന് വൈകുന്നേരം 6.45 ന് സൺഡേ സ്കൂൾ, ഭക്തസംഘടനകൾ എന്നിവയുടെ വാർഷികാഘോഷങ്ങളും 8.30 ന് കനകക്കുന്ന് നിവാസികൾ അവതരിപ്പിക്കുന്ന 'കാർമേഘങ്ങൾ പെയ്തൊഴിയുമ്പോൾ' എന്ന സാമൂഹിക നാടകവും അരങ്ങേറും. 26 ന് വൈകുന്നേരം 6.45 ന് തിരുനാൾ പ്രദക്ഷിണം, വാദ്യമേളങ്ങൾ. രാത്രി 8.30 ന് ചാനൽ ഫെയിം ഗായകർ നയിക്കുന്ന 'മ്യൂസിക്കൽ നൈറ്റ്
27 ന് പുലർച്ചെ 3 മുതൽ ആരാധന, മധ്യസ്ഥ പ്രാർഥന, ജപമാല, കരുണക്കൊന്ത, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, നിയോഗ പ്രാർഥന എന്നിവക്ക് ശേഷം 10.30 ന് ആഘോഷമായ തിരുനാൾ കുർബാന, വചന പ്രഘോഷണം എന്നിവ നടക്കും. രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് ഒന്ന് വരെയുള്ള ശുശ്രൂഷകൾക്ക് ഫാ.മാത്യു വയലാമണ്ണിൽ മുഖ്യ കാർമികത്വം വഹിക്കും. കുരിശടിയിലേക്ക് പ്രദക്ഷിണം, നേർച്ചഭക്ഷണം എന്നിവയുമുണ്ടായിരിക്കും.