മാലിന്യം കത്തിച്ചു; കൂത്തുപറന്പ് ടൗൺ പുകയിൽ മൂടി
1542861
Wednesday, April 16, 2025 2:02 AM IST
കൂത്തുപറമ്പ്: സ്വകാര്യ വ്യക്തി പറമ്പിലെ മാലിന്യകൂന്പാരത്തിന് തീയിട്ടതിനെ തുടർന്ന് കൂത്തുപറന്പ് ടൗൺ പുക കൊണ്ട് മൂടി. ദുർഗന്ധത്താലും പുകയാലും ടൗണിലെത്തിയവരും വ്യാപാരികളും വാഹനയാത്രക്കാരും വലഞ്ഞു.പുക പടർന്നതിന്റെ കാര്യം അറിയാതെ നഗരത്തിലുള്ളവർ പരിഭ്രാന്തരാകുകയും ചെയ്തു.
പിന്നീട് വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന മാലിന്യ കൂന്പാരം കണ്ടെത്തി തീയണച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുക വ്യാപിച്ചതോടെ സമീപത്തെ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് വലിയ രീതിയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലായി മാറി. നഗരസഭ അധികൃതരും കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുകയടക്കിയത്.