"ഇൻസ്പയർ’ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
1543141
Thursday, April 17, 2025 12:50 AM IST
കണ്ണൂർ: തോട്ടട അസീസി ഇൻസ്റ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് (എഐപിഎസ് ) "ഇൻസ്പയർ’ ഏകദിന ട്രെയിനിംഗ് ക്യാമ്പ് നടത്തി. യുവതി-യുവാക്കൾക്കിടയിൽ അസമാധാനം വളർത്തുന്ന പ്രധാന പ്രശ്നമാണ് രാസ ലഹരിയുടെ അമിതമായ ഉപയോഗവും വിതരണവും.
ഈ സാമൂഹ്യ പ്രശ്നത്തെ അഭിമുഖീകരിക്കാൻ യുവാക്കന്മാരെയും മാതാപിതാക്കളെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് പരിപാടി സംഘടിപ്പിച്ചത്.
പ്രശസ്ത ട്രെയിനറും ഈ വർഷത്തെ എക്സൈസ് വിഭാഗത്തിന്റെ മികച്ച ലഹരി വിരുദ്ധ അധ്യാപകനുള്ള അവാർഡ് നേടിയ സതീശൻ മാസ്റ്റർ ട്രെയിനിംഗിന് നേതൃത്വം നൽകി.
മുട്ടോകടവ് വാർഡ് മെംബർ മോൻസി ജോയ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എഐപിഎസ് ഡയറക്ടർ ഫാ. ഡിറ്റോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.