ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ബണ്ടിന്റെ പലക മാറ്റി; ഷെഡ് തർത്തു
1542860
Wednesday, April 16, 2025 2:02 AM IST
പഴയങ്ങാടി: ചൂട്ടാട് ചേരിക്കള്ളി മഞ്ഞയിലെ മത്സ്യ ഷെഡ് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുകയും ഉപ്പുവെള്ളം കയറുന്നത് തടയാനായി നിർമിച്ച ബണ്ടിൽ സ്ഥാപിച്ച പലകയും എടുത്തു മാറ്റി.
ബണ്ടിന്റെ പലകകൾ മാറ്റിയതിനെ തുടർന്ന് ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് ശുദ്ധജല സ്രോതസുകളും മലിനമായി. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ബണ്ട് പഞ്ചായത്ത് മത്സ്യം പിടിക്കുന്നതിനായി ലേലം ചെയ്തത്. ലേലം കൊണ്ട വ്യക്തിയുടെ മത്സ്യബന്ധന ഉപകരങ്ങൾ സൂക്ഷിക്കുന്ന ഷെഡാണ് തകർത്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.