വാഷിംഗ് മെഷീന് ദേഹത്തിട്ട് വയോധികയെ പരിക്കേല്‍പ്പിച്ചു
1542863
Wednesday, April 16, 2025 2:02 AM IST
പയ്യന്നൂര്‍: മര്‍ദിച്ച ശേഷം വാഷിംഗ് മെഷീന് ദേഹത്തിട്ട് പരിക്കേല്പ്പിച്ചതായുള്ള വയോധികയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി ചിറ്റടിയിലെ ടി.വി.കല്യാണിയുടെ (66)പരാതിയിലാണ് മകളുടെ ഭര്‍ത്താവ് ശശികുമാറിനെതിരേ കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവം.പരാതിക്കാരിയുടെ വീട്ടില്‍ താമസിക്കുന്ന പ്രതി പരാതിക്കാരിയെ തടഞ്ഞുവച്ച് അടിക്കുകയും പുറത്തേക്ക് തള്ളിയിട്ടശേഷം വാഷിംഗ് മെഷീനെടുത്ത് പരാതിക്കാരിയുടെ ദേഹത്തിട്ട് പരിക്കേല്പ്പിച്ചതായുള്ള പരാതിയിലാണ് കേസെടുത്തത്. ആടിനെ വിറ്റുകിട്ടിയ വകയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പരാതിക്കാരിയുടെ 10000 രൂപ പ്രതിയെടുത്തതിനെ ചോദ്യം ചെയ്ത വിരോധമാണ് സംഭവത്തിന് കാരണമെന്നും പരാതിയിലുണ്ട്.