പ്രകൃതി ദുരന്തങ്ങളിൽ ജാഗ്രതയും ശാസ്ത്രീയ ആസൂത്രണവും അനിവാര്യം
1543490
Friday, April 18, 2025 1:06 AM IST
കണ്ണൂർ: കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിലെ ഏതു പ്രദേശത്തും ഏതു കാലത്തും സംഭവിക്കാവുന്നതാണെന്നും അതിനെ നേരിടാൻ ജാഗ്രതയും ശാസ്ത്രീയമായ ആസൂത്രണവും അനിവാര്യമാണെന്നും കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് കാലാവസ്ഥയും അതിജീവനവും എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
കർണാടക ബിജിവിഎസ് വൈസ് പ്രസിഡന്റ് ഡോ. ശുഭാങ്കർ ചക്രവർത്തി അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനം വഹിക്കുന്നപങ്കിനെ കുറിച്ച് വിഷയവാതരണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ചെപ്പ് - വീട്ടിൽ ഒരു പരീക്ഷണ ശാല എന്ന പുസ്തകത്തിന്റെ കവർ പേജ് എം. വിജിൻ എംഎൽഎ പ്രകാശനം ചെയ്തു.
മുൻ എംഎൽഎ ടി.വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ .രത്നകുമാരി, പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ, സംസ്ഥാന ട്രഷറർ പി.പി ബാബു, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഒ.എം. ശങ്കരൻ, ടി.ഗംഗാധരൻ,എം. ദിവാകരൻ, കെ. വിനോദ്, വി.വി. ശ്രീനിവാസൻ, സി.പി. ഹരിന്ദ്രൻ, പി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും