"ആശങ്ക വേണ്ട അരികിലുണ്ട് കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനം
1542854
Wednesday, April 16, 2025 2:02 AM IST
തളിപ്പറമ്പ്: "ആശങ്ക വേണ്ട അരികിലുണ്ട് കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും എം.വി. ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ എസ്എസ്എൽസി-പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശങ്കകളില്ലാതെ അവ അഭിമുഖീകരിക്കാൻ എം.വി. ഗോവിന്ദൻ എംഎൽഎ നടപ്പാക്കുന്ന പദ്ധതിയാണ് "ആശങ്ക വേണ്ട അരികിലുണ്ട് കരുതൽ.'
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായാണു ടെലി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയത്. പദ്ധതിയുടെ പോസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ എം.വി. ഗോവിന്ദനിൽ നിന്ന് ഏറ്റുവാങ്ങി. തളിപ്പറമ്പ് ഡിഇഒ എസ്. വന്ദന അധ്യക്ഷത വഹിച്ചു. എഇഒ കെ. മനോജ്, ഹയർ സെക്കൻഡറി വിഭാഗം ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റർ കെ. അനൂപ്, ബിപിസി കെ. ബിജേഷ്, പി.ഒ. മുരളീധരൻ, പി.പി. ദിനേശൻ എന്നിവർ പ്രസംഗിച്ചു. സമഗ്രവിദ്യാഭ്യാസ പദ്ധതി കോ-ഓഡിനേറ്റർ കെ. സി. ഹരികൃഷ്ണൻ, ഡോ. കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.