റോഡ് ശുചീകരണം നടത്തി
1542855
Wednesday, April 16, 2025 2:02 AM IST
പെരുമ്പടവ്: പെരുമ്പടവ് മേത്തരുമ്പ പൊതുമരാമത്ത് റോഡിലെ പെരുമ്പടവ് മുതൽ തലവിൽ വരെയുള്ള റോഡ് പെരുമ്പടവ് ഇടവക സെന്റ് ജോസഫ് സ്നേഹസേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
റോഡിന്റെ ഇരുവശവും കാടുകയറിയ നിലയിലായിരുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. 10 മീറ്ററിൽ അധികം വീതിയുള്ള ഈറോഡ് കാട് കയറി പല സ്ഥലങ്ങളിലും മൂന്ന് മീറ്റർ വീതിയിൽ ചുരുങ്ങിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പെരുമ്പടവ് സെന്റ് ജോസഫ് സ്നേഹസേനയുടെ നേതൃത്വത്തിൽ റോഡ് ശുചീകരണം നടത്തി മാതൃകയായത്.