നിർത്തിയിട്ട ടൂറിസ്റ്റ് ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു
1542589
Monday, April 14, 2025 1:53 AM IST
പഴയങ്ങാടി: മാട്ടൂലിൽ റോഡരികിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസുകൾക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിൽ മാട്ടൂൽ സൗത്ത് യാസിൻ പള്ളിക്ക് സമീപത്തും മാട്ടൂൽ ഹൈസ്കൂൾ കവാടത്തിന ടുത്തും സമീപത്തും നിർത്തിയിട്ട മാട്ടൂൽ സ്വദേശി ടി.പി. അജീറിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകരുകയും ബോഡിക്ക് കേ ടുപാടുകളും സംഭവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പഴയങ്ങാടി -മാട്ടൂൽ -കണ്ണൂർ റൂട്ടിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്കേ റ്റവും കൈയാങ്കളിയും തുടർന്നുണ്ടായ സംഘർഷവുമാണ് ആക്രമണത്തിന് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്.
ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റത്തേ തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് ബസുകൾ കസ്റ്റഡിയിലെ ടുക്കുകയും മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പഴയങ്ങാടി എസ്ഐ കെ. സുഹൈലിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്.