സിഐഎസ്എഫ് സോൾജിയേഴ്സ് കൂട്ടായ്മ സ്നേഹഭവനിൽ ഭക്ഷ്യവസ്തുക്കൾ കൈമാറി
1543489
Friday, April 18, 2025 1:06 AM IST
ചെറുപുഴ: സിഐഎസ്എഫ് സോൾജിയഴ്സ് കൂട്ടായ്മ തിരുമേനി ചട്ടിവയലിലെ സ്നേഹഭവനിൽ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളുമെത്തിച്ചു നൽകി. സിഐഎസ്എഫ് കണ്ണൂർ - കാസർഗോഡ് ജില്ലയിലെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സ്നേഹഭവൻ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും കൈമാറിയത്. പി.വി. സുരേന്ദ്രൻ, വി.പൃഥിരാജ്, പി.വി. സുധാകരൻ, പി.വി. പത്മനാഭൻ എന്നിവരാണ് സ്നേഹഭവനിലെത്തി സാധനങ്ങൾ സിസ്റ്റേഴ്സിനെ ഏൽപിച്ചത്. 2018-ൽ രൂപീകരിച്ച സിഐഎസ്എഫ് കൂട്ടായ്മയിൽ റിട്ട. ജവാന്മാരും നിലവവിൽ സർവീസിലുള്ളവരും അംഗങ്ങളാണ്.
ഒരു സ്നേഹ കൂട്ടായ്മ എന്ന നിലയിലാണ് സംഘടന ചാരിറ്റി പ്രവർത്തനം നടത്തുന്നതെന്നും അടുത്ത ദിവസം പരിയാരത്തെ മദർ ഹോമിലും സാഹയമെത്തിക്കുമെന്നും ഇവർ പറഞ്ഞു. തിരുമേനി ചട്ടിവയലിലെ സ്നേഹഭവനിൽ 22 അന്തേവാസികളാണ് ഇപ്പോൾ ഉള്ളത്. 25പേർക്കുള്ള സൗകര്യമാണ് ഇവിടെ ഉള്ളതെന്നും സാമൂഹ്യ, സന്നദ്ധ സംഘടനകളുടെ സഹകരണം ലഭ്യമാവുന്നതിൽ ഏറെ നന്ദിയുണ്ടെന്നും സ്നേഹ ഭവനിലെ സിസ്റ്റർ റോസ് മാത്യു പറഞ്ഞു. ഇപ്പോൾ ഝാർഖണ്ഡിൽ നിന്നുള്ള വ്യക്തിയും ഇവിടുത്തെ അന്തേവാസിയായി പരിചരിക്കപ്പെടുന്നുണ്ട്.