പ്രതിഷേധ മാർച്ച് നടത്തി
1543139
Thursday, April 17, 2025 12:50 AM IST
ഇരിട്ടി: ആറുമാസത്തിലധികമായി വേതനം ലഭിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക അനുവദിക്കുക, ആറളം പഞ്ചായത്ത് ഭരണ നേതൃത്വം പദ്ധതി നടത്തിപ്പില്‍ പൊതുമരാമത്ത് ടെണ്ടറുകൾ അധിക തുകയ്ക്ക് കരാർ നൽകിയതിലെ ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ആറളം, കീഴ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എടൂരിൽ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കെപിസിസി മെന്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. കെ. വേലായുധൻ, വി.ടി. തോമസ്, പി.എ. നസീർ, ജിമ്മി അന്തിനാട്ട് , അരവിന്ദൻ അക്കാനശ്ശേരി, ഷിജി നടുപ്പറമ്പിൽ, രജിത മാവില , ലില്ലി മുരിയംകരി, അമൽ മാത്യു, വത്സജോസ്, ജോസ് അന്ത്യാകുളം, വി. ശോഭ, ജോർജ് ആലാംപള്ളി, സെലിൻ ടീച്ചർ, ജെസി ഉമ്മിക്കുഴി, മാർഗരറ്റ് വീറ്റോ, അബ്ദുൾ നാസർ, ഫ്രാൻസിസ് കുട്ടിക്കാട്ട്, കെ.എം. പീറ്റർ, ഹരീന്ദ്രൻ, സജി കൂറ്റനാൽ എന്നിവർ പ്രസംഗിച്ചു.