ഫ്രിഡ്ജിൽനിന്ന് തീ പടർന്ന് അടുക്കള കത്തിനശിച്ചു
1542859
Wednesday, April 16, 2025 2:02 AM IST
പഴയങ്ങാടി: ഫ്രിഡ്ജിൽനിന്ന് തീ പടർന്ന് അടുക്കളയുടെ ഒരുഭാഗം പൂർണമായും കത്തിനശിച്ചു. കണ്ണപുരം തെക്കൻ കാരിയാത്തൻ ക്ഷേത്രത്തിന് സമീപം കാപ്പാടൻ ജാനകിയുടെ വീട്ടിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്. അടുക്കളയിലെ വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിച്ചു. വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30 യോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടുക്കള ഭാഗത്ത് നിന്ന് തീയും പുകയും രൂക്ഷഗന്ധവും ഉയർന്നതിനെ തുടർന്ന് വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന്തി തീ അണയ്ക്കുകയായിരുന്നു.