യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
1543068
Wednesday, April 16, 2025 10:05 PM IST
ആലക്കോട്: ഗർഭിണിയായ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവഞ്ചാൽ കോട്ടക്കടവിലെ പട്ടയറക്കൽ അജേഷിന്റെ ഭാര്യ ദിവ്യ (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ അവശനിലയിൽ കാണപ്പെട്ട യുവതിയെ ബന്ധുക്കൾ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഒരുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
കൊല്ലം കുണ്ടറ കാഞ്ഞിരക്കോട്ടെ നന്ദാവനം ജോണിയുടെ മകളാണ് ദിവ്യ. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം കുണ്ടറയിലെത്തിച്ച് സംസ്കരിച്ചു.