വയോധികൻ പുഴയിൽ മുങ്ങി മരിച്ചു
1543069
Wednesday, April 16, 2025 10:05 PM IST
ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ആനപ്പന്തിയിലെ തെക്കേപറമ്പിൽ ജോർജിനെ (സണ്ണി-73) ആണ് ആനപ്പന്തി കുണ്ടൂർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്നലെ ഉച്ചയോടുകൂടി പുഴയിൽ കുളിക്കാനിറങ്ങിയ ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ആനപ്പന്തി കരുണാമയനായ ഈശോയുടെ പള്ളിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: കൊളിൻസ്, റോബിൻസ്, ഷാരോൺ. മരുമക്കൾ: ലിജോ (ചുണ്ടപ്പറമ്പ്), ഷെബിൻ (നെല്ലിക്കാംപൊയിൽ).