"ഏരുവേശി വിഷു സന്ധ്യ' സംഘടിപ്പിച്ചു
1543147
Thursday, April 17, 2025 12:50 AM IST
ചെമ്പേരി: ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, എകെജി യൂത്ത് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഏരുവേശി വിഷു സന്ധ്യ' പ്രശസ്ത നാടകകൃത്ത് അനിൽകുമാർ ആലത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം.ഡി. രാധാമണി, എം. നാരായണൻ, ഇ.പി. ബാലകൃഷ്ണൻ, എം. സന്തോഷ്കുമാർ, പി. രാഗേഷ്, അക്ഷയ് കെ. ജിഷ്ണു. എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും കണ്ണൂർ നാട്ടുപൊലിമയുടെ പാട്ടരങ്ങും നടന്നു.