കെട്ടിടത്തിൽനിന്നു വീണു പരിക്കേറ്റ യുപി സ്വദേശി മരിച്ചു
1542756
Tuesday, April 15, 2025 10:07 PM IST
തലശേരി: കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് മഹാരാജ് ഗഞ്ച് അതിരുളി സ്വദേശി സന്ദീപാണ് (25) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ചിറക്കരയിലെ സ്വകാര്യ കെട്ടിടത്തിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റ സന്ദീപ് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.