തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് വൃത്തിയുടെ പൊൻതിളക്കം
1542590
Monday, April 14, 2025 1:53 AM IST
തളിപ്പറമ്പ്: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് തെരത്തെടു ക്കപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനമായി ലഭിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് പരിധിയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകൾക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ പറഞ്ഞു.
ഇതുവരെ ഗ്രാമ പഞ്ചായത്തുകൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വർണം 2025 പദ്ധതി, ജനകീയ സദസുകൾ, വിട്ടുമുറ്റ സദസുകൾ, വിദ്യാലയമുറ്റം സദസുകൾ, എൻഎസ്എസ് സ്നേഹാരാമങ്ങൾ, ശുചിത്വ സന്ദേശ റാലികൾ, ഹരിത സഭകൾ, ഹരിത അയൽക്കൂട്ടങ്ങൾ, അങ്കണവാടികളിലെ എന്റെ പാത്രം നിന്റെ കണ്ണാടി, ഹരിത നഗറുകൾ, ഹരിത മദ്രസകൾ,
ഹരിത ആരാധനാലയങ്ങൾ, വ്യാപാരി കൾ സ്വീകരിച്ച ശാസ്ത്രീയ ശുചിത്വ മനോഭാവം, തൊഴിലാളികളുടെ സഹകരണം, കുടുംബശ്രീ, ഹരിത കർമ സേന തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങളാണ് ഈ നേട്ടങ്ങളിലേക്കെത്താൻ സാധിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ല കളക്ടർ അരുൺ കെ വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, ടി.ജെ. അരുൺ, സുഭാഷ്, ഹരിത കേരളം മിഷൻ ജില്ല കോ -ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ ജില്ല കോ -ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ എന്നിവരും മിഷന്റെ റിസോഴ്സ് പേഴ്സൺ മാരായ വി. സഹദേവൻ, എം. സുജന എന്നിവരൊക്കെ നൽകിയ പിന്തുണയും മാർഗ നിർദേശങ്ങളും ചാലകശക്തിയായി മാറിയെന്നും സി.എം കൃഷ്ണൻ പറഞ്ഞു.