കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1543145
Thursday, April 17, 2025 12:50 AM IST
കണ്ണൂർ: യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ ബിജെപി സർക്കാർ ഇഡിയെ ഉപയോഗപ്പെടുത്തി വേട്ടയാടുകയാണെന്നാരോപിച്ച് കോൺഗ്രസ് കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കാൽ ടെക്സിൽ സമാപിച്ചു.
തുടർന്ന് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും കോലം കത്തിച്ചു. വി.വി. പുരുഷോത്തമൻ , മുൻ മേയർ ടിഒ മോഹനൻ ,ചന്ദ്രൻ തില്ലങ്കേരി ,രാജീവൻ എളയാവൂർ , വി.പി. അബ്ദുൽ റഷീദ് , ടി.ജയകൃഷ്ണൻ ,കെ.പി. സാജു എം.കെ. മോഹനൻ ,ബിജു ഉമ്മർ, ഇ.ആർ. വിനോദ് , ശ്രീജ മഠത്തിൽ ,പി.മുഹമ്മദ് ഷമ്മാസ്,വിജിൽ മോഹനൻ, ശുഹൈബ് ,എം.പി വേലായുധൻ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് എന്നിവർ പ്രസംഗിച്ചു.