കുടിയാന്മലയിൽ പൊതുകിണർ ചപ്പുചവറുകളും കാടും മൂടിയ നിലയിൽ
1543487
Friday, April 18, 2025 1:06 AM IST
കുടിയാന്മല: കുടിയാന്മല ടൗണിലെ പഞ്ചായത്ത് പൊതുകിണർ ചപ്പുചവറുകളും കാടും മുടിയ നിലയിൽ. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിന് മുന്നിൽ തന്നെയാണ് ഈ കിണറുള്ളത്. പഞ്ചായത്തിന്റെ ഈ പൊതുകിണറിൽനിന്നാണ് ടൗണിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളമെത്തുന്നത്.
സുരക്ഷയ്ക്കായി കിണറിന്റെ മുകളിൽ ഇരുമ്പ് ഗ്രില്ലും പ്ലാസ്റ്റിക് വലയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്മേൽ തെങ്ങിന്റെ ഓലമടൽ അടക്കമുള്ള ചപ്പ് ചവറുകൾ നിറഞ്ഞ നിലയിലാണുള്ളത്. മഴ പെയ്യുമ്പോൾ ഈ ചപ്പ് ചവറുകൾ അഴുകിച്ചേരുന്ന വെള്ളം കിണറിലേക്ക് പതിക്കും.