അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു
1541282
Thursday, April 10, 2025 12:54 AM IST
ചെറുപുഴ: പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
കായികാധ്യാപകൻ സുനീഷ് ജോർജ്, പ്രിൻസിപ്പൽ കെ.വി. സജി, പിടിഎ വൈസ് പ്രസിഡന്റ് അലിയാർ കുട്ടി, മുഖ്യാധ്യാപകൻ കെ.ഐ. ശങ്കരൻ, പിടിഎ എക്സിക്യുട്ടിവ് അംഗങ്ങളായ മെജോ വർഗീസ്, എം.ആർ. രതീഷ്, വി. ശ്രീജ എന്നിവർ പ്രസംഗിച്ചു. അത്ലറ്റിക്സ്, വോളിബോൾ, ടെന്നികോയ്റ്റ്, വടംവലി എന്നീ ഇനങ്ങളിലായി 130 കുട്ടികൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പാണ് ആരംഭിച്ചിരിക്കുന്നത്.
കായികാധ്യാപകൻ സുനീഷ് ജോർജ്, രമേശൻ കക്കോട്, ഗോഡ്വിൻ ജോസഫ്, അതുൽ കൃഷ്ണ, അലൻ രാജേഷ്, ടോബി അഗസ്റ്റ്യൻ എന്നിവരാണ് പരിശീലകർ. അധ്യാപകരായ കെ. അനിത, ഡോ. പി. പ്രസീത, ജിൻസി തോമസ്, ഓഫീസ് സ്റ്റാഫ് എസ്.എസ്. അഭിൻ എന്നിവർ നേതൃത്വം നൽകി.