മയക്കുമരുന്ന്, ഓൺലൈൻ തട്ടിപ്പ്: നടപടി ശക്തമാക്കണമെന്ന്
1542475
Sunday, April 13, 2025 7:25 AM IST
കണ്ണൂർ: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഫികൾക്കും ഓൺലൈൻ തട്ടിപ്പുകാർക്കെതിരേയും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു.
അനുദിനം ശക്തി പ്രാപിക്കുന്ന മയക്കുമരുന്ന് ലഹരി-ഓൺലൈൻ തട്ടിപ്പ് മാഫികൾക്കെതിരേയുള്ള ബോധവത്കരണം കുടുംബങ്ങളിൽ തന്നെ ഉണ്ടാവണം. നിലവിൽ കേരളത്തിലാണ് ഇത്തരം മാഫിയകൾക്കെതിരേ കടുത്ത നടപടിയുണ്ടാകുന്നതെന്നും അതിന്റെ ഫലമാണ് ദൈനം ദിനം നിരവധി പേരെ പിടികൂടാനാകുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. സുരേന്ദ്രൻ, ഹനീഫ് കുരിക്കളകത്ത്, മുഹമ്മദ് മുണ്ടേരി, കെ.സി. രാജഗോപാൽ, ഇ.എം. രഞ്ചിത്ത് ബാബു, എം. രാജേന്ദ്രൻ മട്ടന്നുർ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.