ഉരുൾപൊട്ടൽ: മോക്ഡ്രിൽ നടത്തി
1542428
Sunday, April 13, 2025 6:56 AM IST
കണിച്ചാർ: ചുഴലിക്കാറ്റിനോടനുബന്ധമായി ഉരുൾപൊട്ടലുണ്ടാകുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പൂളക്കുറ്റി സെമിനാരി വില്ല ഭാഗത്ത് മോക്ഡ്രിൽ നടത്തി.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിൽ നിന്ന് കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലേക്ക് അപകട സാധ്യതാ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള നടപടികൾ എന്ന രീതിയിലാണ് മോക്ഡ്രിൽ നടത്തിയത്.
കണിച്ചാര്‍ പഞ്ചായത്ത് പ്രസിന്റ് ആന്റണി സെബാസ്റ്റ്യൻ, ഡിവൈഎസ്പി കെ.വി പ്രമോദന്‍, വില്ലേജ് ഓഫീസര്‍ എസ്. പ്രകാശ്, പേരാവൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സി. ശശി, ഇരിട്ടി ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്, പേരാവൂര്‍ സിഐ പി.ബി. സജീവ്, ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്, കേളകം സിഐ ഇതിഹാസ് താഹ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
മോക്ഡ്രില്ലിന്റെ ഭാഗമായി കേളകം സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്കൂളില്‍ ദുരിതാശ്വാസ ക്യാന്പും തയാറാക്കിയിരുന്നു. ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനം, സുരക്ഷാ ക്രമീകരണം, ആളുകളെ മാറ്റൽ എന്നിവ സംബന്ധിച്ച ഡില്ലും നടന്നു. ദുരന്തസമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന വിവിധ സാങ്കേതിക സംവിധാനങ്ങളും പരീക്ഷിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ നേതൃത്വത്തില്‍ മോക്ഡ്രില്‍ അവലോകനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ടി. രാജീവന്, എം.സി. സീനത്ത്, ഭൂരേഖ തഹസില്‍ദാര്‍ രഘുനാഥ്, പഞ്ചായത്ത് റെസിലന്‍സ് ഓഫീസര്‍ കെ. നിധിന്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.