കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1542484
Sunday, April 13, 2025 7:25 AM IST
തളിപ്പറമ്പ്: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് കാനത്ത്ചിറ എന്ന സ്ഥലത്ത് നിന്നും വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഉത്പൽ മൊണ്ടലിനെയാണ് (36) 25 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.
ഇയാൾക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ ടി.വി. വിജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.പി. അനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.