ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു
1542477
Sunday, April 13, 2025 7:25 AM IST
ചെന്പേരി: വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി വൈഎംസിഎ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ "അനാഥർക്കും ആലംബരഹിതർക്കും വൈഎംസിഎയുടെ കൈത്താങ്ങ് 'എന്ന ജീവകാരുണ്യ സഹായ പദ്ധതി പ്രകാരം വൈഎംസിഎ കണ്ണൂർ സബ് റീജിയന്റെ സഹകരണത്തോടെ മലയോരമേഖലയിലെ പത്ത് അഗതിമന്ദിരങ്ങളിൽ പലവ്യഞ്ജന, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.
ചെമ്പേരി വൈഎംസിഎ ഭാരവാഹികൾ ചെമ്പേരിയിലെ വൃദ്ധജന സംരക്ഷണ കേന്ദ്രമായ കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത്, മദർ സുപ്പീരിയർ എന്നിവർക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറി. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ചാലിൽ, ട്രഷറർ സന്ദീപ് കടൂക്കുന്നേൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അജി കൊട്ടാരത്തിൽ, ട്വിങ്കിൾ ജേക്കബ്, മനോജ് കിടങ്ങത്താഴെ, ഷൈജു കുടിയിരിപ്പിൽ എന്നിവർ പങ്കെടുത്തു.