എക്സൈസ് സംഘത്തെ കൈയേറ്റം ചെയ്തതിന് രണ്ടുപേർക്ക് തടവും പിഴയും
1542488
Sunday, April 13, 2025 7:31 AM IST
മേൽപറമ്പ്: അനധികൃത മദ്യവില്പന തടയാനെത്തിയ എക്സൈസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിടുകയും എക്സൈസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ചെയ്തതിന് രണ്ടുപേർക്ക് രണ്ടുവർഷം വീതം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കളനാട് കൈനോത്തെ ഉദയൻ, അജിത്ത് എന്നിവർക്കാണ് ഹോസ്ദുർഗ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2022 മേയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈ ഡേയിൽ ഉദയ ഇരുചക്രവാഹനത്തിൽ മദ്യവില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം എത്തിയത്. ഇവർക്കുനേരെ വളർത്തുനായയെ അഴിച്ചുവിടുകയും എക്സൈസ് ഉദ്യോഗസ്ഥൻ ബിനോയിയെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് കേസ്.