കെസിവൈഎം വീട് നിർമിച്ചു നല്കി
1542481
Sunday, April 13, 2025 7:25 AM IST
രയറോം: കെസിവൈഎം രയറോം യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ചു നല്കുന്ന സ്നേഹവീടിന്റെ വെഞ്ചരിപ്പ് കർമം വികാരി. ഫാ. ആന്റണി തെക്കേമുറിയിൽ നിർവഹിച്ചു. വീടിന്റെ താക്കോൽ മത്തായി ചവനാലിൽ, അജേഷ് പൂവനാട്ട് എന്നിവർ ചേർന്നു കൈമാറി.
നിർമാണ കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ കിഴക്കേൽ, ജോൺസൺ വെട്ടിക്കാലായിൽ, ജോസ് തെക്കേമലയിൽ, ബിനു സ്രാമ്പിക്കൽ, ഷിജു മടിപാറ, ടോമി മൈലക്കാട്, ജോർജ് നാഞ്ഞിലത്ത്, സിസ്റ്റർ സൗമ്യ എംഎസ്എംഐ, സിസ്റ്റർ ഷീൻ മരിയ എംഎസ്എംഐ, സിസ്റ്റർ ജീന ജോസ് എംഎസ്എംഐ, സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഐബിൻ കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി.