ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി
1542474
Sunday, April 13, 2025 7:25 AM IST
കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. വെള്ളിയാഴ്ച രാത്രി 7.20 ഓടെയാണ് പോലീസ് പരിശോധനയ്ക്കിടെ കണ്ണൂർ എസ്എൻ കോളജിനു സമീപത്തുള്ള റോഡിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 15 കാർഡ്ബോർഡ് പെട്ടികളിൽ സൂക്ഷിച്ച പടക്കങ്ങളാണ് പിടികൂടിയത്. പോലീസ് സ്വമേധയാ കേസെടുത്തു.