കണ്ണൂർ രൂപത ലഹരി വിരുദ്ധ കാന്പയിൻ ഉദ്ഘാടനവും രൂപത റിസോഴ്സ് ടീം രൂപീകരണവും
1542489
Sunday, April 13, 2025 7:31 AM IST
കണ്ണൂർ: കണ്ണൂർ രൂപത സാമൂഹ്യസേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ കണ്ണൂർ രൂപത ലഹരി വിരുദ്ധ കാന്പയിൻ ഉദ്ഘാടനവും രൂപത റിസോഴ്സ് ടീം രൂപീകരണവും നടന്നു. കയ്റോസ് ട്രെയിനിംഗ് ഹാളിൽ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നമുക്ക് ഏവർക്കും ഒറ്റക്കെട്ടായി പോരാടാമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജരുമായ പി.കെ. സതീഷ്കുമാർ മുഖ്യാതിഥിയായിരുന്നു. കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, കയ്റോസ് എച്ച്ആർ മാനേജർ പി.ജെ. ഫ്രാൻസിസ്, സണ്ണി പൗലോസ്, സിസ്റ്റർ ക്ലറീന എന്നിവർ പ്രസംഗിച്ചു. കണ്ണൂർ രൂപതയിലെ ആറ് ഫൊറോനകളിൽ നിന്നും രൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള മാനേജർമാരും പ്രിൻസിപ്പൽമാരും അടക്കം 60 പേർ പരിപാടിയിൽ പങ്കെടുത്തു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ നേതൃത്വം നൽകി.