14 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ ദന്പതികൾ പിടിയിൽ
1542490
Sunday, April 13, 2025 7:31 AM IST
ചക്കരക്കൽ: വാടക വീട്ടിൽ വില്പനയ്ക്കായി കൊണ്ടു വന്ന 14 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. മുണ്ടേരി കടവ് റോഡിൽ മുള ഡിപ്പോയ്ക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ജാക്കിർ സിക്ദാർ(38), ഭാര്യ അലീമബീവി (33) എന്നിവരെയാണ് ചക്കരക്കൽ എസ്എച്ചഒ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കുറച്ചു നാളായി ഇരുവരും ഇവിടെ താമസിച്ചു വരികയായിരുന്നു. പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്ന നിരവധി പ്ലാസ്റ്റിക് സഞ്ചികളും അലസമായി റൂമിൽ കിടപ്പുണ്ടായിരുന്നു.
കഞ്ചാവ് വില്പന ഉണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. എസ്ഐമാരായ സജേഷ് ജോസഫ്, പ്രേമരാജൻ, സിപിഒമാരായ കൃഷ്ണൻ, സിനിജ തുടങ്ങിയവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.