ആറളം ഫാമിൽ നിന്ന് 14 ആനകളെ കാട്ടിലെത്തിച്ചു
1542473
Sunday, April 13, 2025 7:25 AM IST
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കൽ ദൗത്യത്തിൽ ഇന്നലെ 14 ആനകളെ വനത്തിൽ എത്തിച്ചു.
ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാറിന്റെ നേതൃത്വത്തിൽ ആന തുരത്തലിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സജീവൻ തെന്നിയാടൻ, സി. സുനിൽകുമാർ, സി. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമായ എം.ഇ. വിപിൻ, വി. സുരേഷ്, ഇ.സി. അനൂപ്, വി.സി. പ്രജീഷ്കുമാർ, പി. വിജയ്, വി. സിബു, ഫോറസ്റ്റ് വാർഡന്മാരായ അനീഷ്, ടി. ബാലകൃഷ്ണൻ, രാമചന്ദ്രൻ, ആറളം ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ. ബെന്നി എന്നിവരോടൊപ്പം കണ്ണൂർ, ആറളം വൈൽഡ് ലൈഫ് ഡിവിഷനുകളിലെ ജീവനക്കാരും വാച്ചർമാരും ആറളം ഫാം ജീവനക്കാരും ദൗത്യത്തിൽ പങ്കെടുത്തു.