മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം
1542472
Sunday, April 13, 2025 7:25 AM IST
പഴയങ്ങാടി: കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പുഴാതി സ്വദേശിക് നിസാര പരിക്കേറ്റു. പയ്യന്നൂർ ഭാഗത്ത് നിന്നു വരുകയായിരുന്ന മിനി ബസും എതിരേ നിന്നു വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ദിശ മാറുകയും ഒരു ഭാഗം പൂർണമായും തകരുകയും ചെയ്തു.
പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അല്പസമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇതേ സ്ഥലത്തായിരുന്നു മുന്പ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞത്. വേഗത നിയന്ത്രിക്കാൻ ഇവിടെ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണം. കണ്ണപുരം പോലീസ് സ്ഥലത്ത് എത്തിയിരുന്നു.