ചിത്രശലഭം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
1541281
Thursday, April 10, 2025 12:54 AM IST
ആലക്കോട്: മലയോര മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കൂട്ടായ്മയായ ചിത്രശലഭത്തിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.ആലക്കോട് വ്യാപാര ഭവനിൽ എംഎൽഎ, ജനപ്രതിനിധികൾ എന്നിവരുമായി മുഖാമുഖവും സംഘടിപ്പിച്ചു. മുഖാമുഖത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ ഇതിനുള്ള പരിഹാരങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഭിന്നശേഷിക്കാർക്കായി മലയോരത്ത് ബഡ്സ് സ്കൂൾ, തെറാപ്പി സെന്റർ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ഉദയഗിരി വൈസ് പ്രസിഡന്റ് ബിന്ദു ഷാജു , ആലക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി മാനുവൽ, സോണിയ മുഞ്ഞനാട്ട്, സിജി റോയ്, ജയിൻ , ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.