കശുവണ്ടിക്ക് തറവില നിശ്ചയിച്ച് സംഭരിക്കണം: കത്തോലിക്ക കോൺഗ്രസ്
1497528
Wednesday, January 22, 2025 7:57 AM IST
ഇരിട്ടി: കശുവണ്ടിക്ക് എത്രയും പെട്ടെന്ന് തറവില നിശ്ചയിച്ച് സംഭരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കുന്നോത്ത് ഫൊറോന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ന്യായമായ തറവില നിശ്ചയിച്ചില്ലെങ്കിൽ മാർക്കറ്റിൽ കശുവണ്ടിക്ക് ന്യായമായ വില ലഭിക്കില്ലെന്ന് കർഷകർ ആശങ്കപ്പെടുന്നു. അതുപോലെ തന്നെ കാട്ടുമൃഗങ്ങളായ ആന, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങുകൾ തുടങ്ങിയവയുടെ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ നടപടികളും എത്രയും പെട്ടെന്ന് നടപ്പിലാക്കാമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ആനപ്പന്തി പള്ളി വികാരി ഫാ. ബിജു തേലക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ, ഗ്ലോബൽ സെക്രട്ടറി അഡ്വ. ഷീജ സെബാസ്റ്റ്യൻ, ഗ്ലോബൽ വർക്കിംഗ് അംഗം ബെന്നി പുതിയാമ്പുറം, ഷാജു ഇടശേരി, ഷിബു കുന്നപ്പള്ളി, ജോസ് പാറക്കൽ, തോമസ് കാഞ്ഞമല, ജോസുകുഞ്ഞ് തടത്തിൽ, എൻ.വി. ജോസഫ്, രഞ്ജന തോംസൺ തുടങ്ങിയവർ പ്രസംഗിച്ചു.