ഇരിക്കൂർ ബിജെപി മണ്ഡലം പ്രസിഡന്റായി സഞ്ജു കൃഷ്ണകുമാർ ചുമതലയേറ്റു
1497521
Wednesday, January 22, 2025 7:57 AM IST
പയ്യാവൂർ: ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം കൺവൻഷൻ ഉളിക്കൽ വ്യാപാര ഭവൻ ഹാളിൽ നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെൽ കോ-ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം അധ്യക്ഷത വഹിച്ചു.
പുതിയ മണ്ഡലം പ്രസിഡന്റായി സഞ്ജു കൃഷ്ണകുമാർ ചുമതലയേറ്റു. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ഡമോക്രാറ്റിക് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ഫൽഗുണൻ, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സോമൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, എസ്ടി മോർച്ച ജില്ലാ പ്രസിഡന്റ് കെ. സജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കെ. മനോജ്, സി.വി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എം.എൻ. സുരേഷ് ബാബു, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.കെ. സുധാകരൻ, മനോഹരൻ വയോറ എന്നിവർ പ്രസംഗിച്ചു.