സ്കൂൾ വാർഷികം ആഘോഷിച്ചു
1497516
Wednesday, January 22, 2025 7:57 AM IST
ചെറുപുഴ: കോഴിച്ചാൽ സെന്റ് അഗസ്റ്റ്യൻസ് എൽപി സ്കൂളിന്റെ 68-ാമത് വാർഷികവും സെന്റ് ജോസഫ്സ് പ്രീ പ്രൈമറി സ്കൂളിന്റെ വാർഷികവും സംയുക്തമായി ആഘോഷിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് കോയിപ്പുറം അനുഗ്രഹ പ്രഭാഷണം നടത്തി.
പയ്യന്നൂർ എഇഒ ടി.വി. ജ്യോതി ബാസു, ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപകൻ കെ. ശ്രീനിവാസൻ, സിസ്റ്റർ ജെറോസ്, പിടിഎ പ്രസിഡന്റ് ലാലു കൂട്ടുങ്കൽ, മദർ പിടിഎ പ്രസിഡന്റ് എം.ജെ. ഷെറ്റി തറപ്പേൽ, മുഖ്യാധ്യാപിക എം.എം. മേരി, സ്കൂൾ ലീഡർ എയ്ഡൻ ജോസ് ലാലു, ബബിത ജോർജ്, സ്വപ്ന ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജിബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.