ഇരിട്ടി നഗരസഭയ്ക്ക് അംഗീകാരം
1497525
Wednesday, January 22, 2025 7:57 AM IST
ഇരിട്ടി: മാലിന്യ മുക്ത നവകേരളം കർമ പദ്ധതി പ്രവർത്തനങ്ങൾക്ക് ഇരിട്ടി നഗരസഭയ്ക്ക് അംഗീകാരം. കാമ്പയിന്റെ ഭാഗമായി ജില്ലാ പ്ലാനിംഗ് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ നഗരസഭയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, മാലിന്യമുക്ത നവകേരളം സംഘാടക സമിതി പ്രവർത്തകർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ ജില്ലാ-കോർഡിനേറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.നഗരസഭക്ക് ലഭിച്ച അംഗീകാരം കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത പറഞ്ഞു.