സാമൂഹ്യവിരുദ്ധർ റബർ ഷീറ്റ് നശിപ്പിച്ചു
1497523
Wednesday, January 22, 2025 7:57 AM IST
രയറോം: റബർ മെഷീൻപുരയിൽ റബർപാല്‍ ഉറയൊഴിച്ച് വച്ചിരുന്ന ഷീറ്റുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. രയരോത്തെ തെക്കേക്കണ്ടത്തിൽ ഷാജുവിന്റെ ഷീറ്റുകളാണു നശിപ്പിച്ചത്. നെടുവോടുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പിറ്റേന്ന് മെഷീൻപുരയിലെത്തിയപ്പോഴാണു ഷീറ്റുകൾ വലിച്ചുകീറി നശിപ്പിച്ചനിലയിൽ കണ്ടത്.