വയത്തൂർ ഊട്ട് ഉത്സവം: വലിയത്താഴത്തിന് അരി അളവ് ഇന്ന്
1497526
Wednesday, January 22, 2025 7:57 AM IST
ഉളിക്കൽ: ചരിത്ര പ്രസിദ്ധമായ വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് ഉത്സവത്തിന്റെ വലിയത്താഴത്തി നുള്ള അരി അളവ് ഇന്ന് നടക്കും. കുടകിലെ ചരിത്ര പ്രസിദ്ധമായ പുഗേരമനയിൽ നിന്നും ഇന്നലെ കാളപുറത്തു കൊണ്ടുവന്ന അരിയാണ് ക്ഷേത്ര ആചാര പ്രകാരം വലിയ തിരുവത്താഴത്തിന് അളക്കു ന്നത്. ഇതോടെ കുടകരും - മലയാളികളും സംയുക്തമായി നടത്തുന്ന വയത്തൂർ ഊട്ടിന് തുടക്കമായി.
ഇതോടെ കുടക് തക്കറുടെ നേതൃത്വത്തിൽ കൂടൽ കുടക് ഭക്തർ എത്തും. രാവിലെ കുടക് പുഗേരമനക്കാരുടെ (പേറളവ് ) അരി അളവ്. വൈകുന്നേരം തായമ്പക, കുടകരുടെ പാട്ട്, വലിയ തിരുവത്താഴത്തിന് അരി അളവ് വൈകുന്നേരം, ഏഴിന് സാംസ്കാരിക സമ്മേളനം കർണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡി, കുടക് എംഎൽഎ എ.എസ്. പൊന്നണ്ണ എന്നിവർ പങ്കെടുക്കും. രാത്രി 8.30 ന് ഗാനമേള.