പരുന്തിന്റെ ആക്രമണം: വനം വകുപ്പ് നടപടി തുടങ്ങി
1497527
Wednesday, January 22, 2025 7:57 AM IST
ഇരിട്ടി: ഇരിട്ടി ടൗണിൽ പഴയപാലം ജംഗ്ഷനിനെ പരുന്ത് ശല്യത്തിനെതിരെ വനംവകുപ്പ് നടപടിയാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേരെ പരുന്ത് ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.പിന്നാലെയാണ് വനംവകുപ്പ് നടപടിയാരംഭിച്ചത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സമീപത്തെ മൊബൈൽ ടവറിൽ പരുന്തിന്റെ കൂട് കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഭീഷണിയാകുന്ന പരുന്തിനെ എങ്ങിനെ അവിടെ നിന്നും മാറ്റാം എന്നതിനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം തുടർ നടപടികൾ ആരംഭിക്കും. ഇരിട്ടി ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫിസർ കൃഷ്ണശ്രീ, വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.