നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
1497518
Wednesday, January 22, 2025 7:57 AM IST
പരിപ്പായി: ചെങ്ങളായി പഞ്ചായത്ത് പരിധിയിലെ പരിപ്പായി പെട്രോൾ പമ്പ് മുതൽ തായ്പരദേവത ഭഗവതി ക്ഷേത്രം വഴി കുടുക്കുമ്മൽ അരിമ്പ്രയിലേക്ക് എത്തുന്ന റോഡിന്റെ 130 മീറ്റർ ടാറിംഗ് പൂർത്തിയായി. എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ കെ. വി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയ്യം ജനാർദ്ദനൻ എന്നിവരും മറ്റ് ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.